അനധികൃത പരസ്യപ്പലകകള്‍ സ്ഥാപിച്ചവര്‍ക്ക് നഗരസഭയുടെ നോട്ടീസ്

മസ്കത്ത്: കെട്ടിടങ്ങളിലും മറ്റും പരസ്യപ്പലകകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മസ്കത്ത് നഗരസഭ കര്‍ശന മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. നഗര സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. ഇതോടൊപ്പം അനുവാദമില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പരസ്യപ്പലകകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. 
സുരക്ഷാ മാനദണ്ഡം പാലിക്കാത്തതും അനുവാദം വാങ്ങാതെ സ്ഥാപിച്ചതുമായ നിരവധി പരസ്യ ബോര്‍ഡുകള്‍ വിവിധയിടങ്ങളിലായി ഉണ്ടെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവരുടെ ചെലവില്‍ നീക്കാന്‍ നഗരസഭക്ക് അവകാശമുണ്ടെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കെട്ടിടങ്ങളുടെ താഴത്തെ നിലയിലും മുകളിലെ നിലകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥലം, ഇനം, ഉള്ളടക്കം, ഭാഷ, നിറം, ബോര്‍ഡ് നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തു, സാങ്കേതിക വശങ്ങള്‍ എന്നിവക്ക് അനുസരിച്ച് മാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ട്. വാടകക്ക്, വില്‍പനക്ക് തുടങ്ങി ഏതുതരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമുമ്പും വസ്തു ഉടമകളും ബ്രോക്കര്‍മാരും നഗരസഭയുമായി ബന്ധപ്പെടണം. റോഡരികിലും കെട്ടിടത്തിന്‍െറ മുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ നഗരസഭയുമായി കരാറില്‍ ഏര്‍പ്പെടണം. 
ബോര്‍ഡിലെ ഉള്ളടക്കം സംബന്ധിച്ചും അനുമതി വാങ്ങിയിരിക്കണം. പരസ്യബോര്‍ഡുകള്‍ റോഡ് ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്നില്ളെന്ന് ഉറപ്പാക്കുന്നതിനും നഗരത്തിന്‍െറ ഭംഗിക്ക് കോട്ടംതട്ടുന്നില്ളെന്നും ഉറപ്പാക്കുന്നതിനാണ് നഗരസഭയുടെ നീക്കം. ബോര്‍ഡിലെ ലൈറ്റിങ് അടക്കം ശരിയായ രീതിയില്‍ ആകണമെന്നും നിര്‍ദേശത്തിലുണ്ട്. ഇവ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വിവിധ സമയങ്ങളില്‍ പരിശോധന നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ബോര്‍ഡുകള്‍ സര്‍ക്കുലര്‍ പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ ക്രമപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.  ഇത് ലംഘിക്കുന്നവരുടെ ലൈസന്‍സ് നീക്കം ചെയ്യുകയും ബോര്‍ഡുകള്‍ സ്ഥാപിച്ചവരുടെ ചെലവിലായിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.