അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി

മസ്കത്ത്: റുസൈലില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീകണ്ഠപുരം വയല്‍പത്ത് പരേതനായ കുഞ്ഞിമൊയ്തീന്‍െറ മകന്‍ കുഞ്ഞിപരീദ് (ഫരീദ് -56) ആണ് മരിച്ചത്. 
ശനിയാഴ്ച പുലര്‍ച്ചെയുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. മസ്കത്തിലുള്ള കുടുംബത്തെ വെള്ളിയാഴ്ച നാട്ടിലേക്ക് അയച്ചിരുന്നു. പച്ചക്കറി വ്യാപാരിയായിരുന്ന കുഞ്ഞിപരീദ് മാര്‍ക്കറ്റില്‍നിന്ന് സാധനവുമായിവരവേ റുസൈല്‍ റൗണ്ട് എബൗട്ടില്‍ വാഹനം ടയര്‍പൊട്ടി മറിയുകയായിരുന്നു. 
മറിഞ്ഞ വാനില്‍ പിന്നില്‍വന്ന വാഹനം ഇടിക്കുകയും ചെയ്തു. ഏറെ വര്‍ഷമായി കുടുംബസമേതം മസ്കത്തിലുള്ള ഇദ്ദേഹം  മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. 
ഷാഹിനയാണ് ഭാര്യ. മക്കള്‍: ഷഹല്‍ (എ.സി.സി.എ വിദ്യാര്‍ഥി), ശബീഹ്, ഹിബ, റഫ (എല്ലാവരും മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). വാഹനമോടിച്ചിരുന്ന സ്വദേശിക്ക് അപകടത്തില്‍ പരിക്കുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.