മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി വയല്‍പത്ത് കുഞ്ഞിപരീദ് (ഫരീദ് -56) ആണ് മരിച്ചത്. റുസൈല്‍ റൗണ്ട് എബൗട്ടിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പച്ചക്കറി വ്യാപാരിയായ ഇദ്ദേഹം റുസൈല്‍ മാര്‍ക്കറ്റില്‍നിന്ന് വാനില്‍ പച്ചക്കറിയുമായി വരുമ്പോഴാണ് അപകടമുണ്ടായത്. ടയര്‍പൊട്ടി മറിഞ്ഞ വാനില്‍ പിന്നില്‍വന്ന വാഹനം ഇടിക്കുകയും ചെയ്തു. ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്വദേശി ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം നിശ്ശേഷം തകര്‍ന്നിട്ടുണ്ട്. ഏറെ വര്‍ഷമായി കുടുംബസമേതം മസ്കത്തിലുള്ള ഇദ്ദേഹം റുസൈല്‍ മാര്‍ക്കറ്റില്‍നിന്ന് പച്ചക്കറി മൊത്തമായി എടുത്ത് മസ്കത്തിലും മത്രയിലുമുള്ള ഹോട്ടലുകളിലും മെസ്സുകളിലും വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. കെ.എ.എ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനാണ്. ശ്രീകണ്ഠപുരം ചെങ്ങളായിലെ കുഞ്ഞിമൊയ്തീന്‍, ആയിശുമ്മ ദമ്പതികളുടെ മകനാണ്. കണ്ണൂര്‍ താഴെ ചൊവ്വയില്‍ വീട് നിര്‍മിച്ചിരുന്നു.
ഭാര്യ: ഷാഹിന. മക്കള്‍: ഷഹല്‍ (എ.സി.സി.എ വിദ്യാര്‍ഥി), ശബീഹ്, ഹിബ, റഫ (എല്ലാവരും മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.