ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിന് ഇന്ന് തുടക്കം 

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിന് അമിറാത്ത് പാര്‍ക്കിലെ ഉത്സവ നഗരിയില്‍ ഇന്ന് തിരിതെളിയും. 
മൂന്ന് ദിനരാത്രങ്ങളിലായി നടക്കുന്ന പ്രവാസി മഹോത്സവത്തില്‍ ഏതാണ്ട് 50ത്തോളം പേര്‍ സന്ദര്‍ശകരായി എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയും ചലച്ചിത്ര സംവിധായകന്‍ വിശിഷ്ടാതിഥിയുമായിരിക്കും. സാമൂഹിക സേവനത്തിന് നല്‍കുന്ന കൈരളി-അനന്തപുരി അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായത് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മലാണ്. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്ത സംഗീത പരിപാടികളാണ് ഫെസ്റ്റിന്‍െറ ആകര്‍ഷണം. കേരളത്തിന്‍െറ തനത് നാടന്‍ പാട്ടുകളും കലാരൂപങ്ങളുമായി കരിന്തലക്കൂട്ടവും മസ്കത്തിലത്തെുന്നുണ്ട്. ഒമാനി നൃത്തമടക്കം വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും ഉത്സവ നഗരിയില്‍ അരങ്ങേറും. കരകൗശല ഉല്‍പന്നങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, പുസ്തകങ്ങള്‍, ഫാന്‍സി ഉല്‍പന്നങ്ങള്‍  തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനമൊരുക്കുന്ന സ്റ്റാളുകളും ഫെസ്റ്റിന്‍െറ ആകര്‍ഷണമാണ്. 17 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സയന്‍സ് പ്രോജക്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.