ഹോങ്കോങ്ങിനെതിരായ ട്വന്‍റി20 മത്സരത്തില്‍ ഒമാന് വീണ്ടും ജയം

മസ്കത്ത്: ആവേശം നിറഞ്ഞ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഒമാന് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒമാന്‍ 2-0ത്തിന് ലീഡ് ചെയ്യുകയാണ്. അബൂദബിയില്‍ നടന്ന മത്സരത്തില്‍ കളി അവസാനിക്കാന്‍ ഒരു പന്ത് മാത്രം ശേഷിക്കവേയാണ് ഒമാനെ തേടി വിജയമത്തെുന്നത്. 
നാല് റണ്‍സിനാണ് ഒമാന്‍െറ ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിന് 131 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് വിജയത്തോട് അടുത്തെങ്കിലും അവസാന രണ്ട് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒമാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ബിലാല്‍ ഖാനാണ് ഒമാന് വിജയമൊരുക്കിയത്. നേരത്തേ ആദ്യ ബാറ്റ് ചെയ്ത ഒമാന് ഓപണര്‍ സീഷാന്‍ മഖ്സൂദിനെ റണ്‍സ് ഒന്നും എടുക്കുന്നതിന് മുമ്പേ നഷ്ടമായി. 27 റണ്‍സെടുത്ത ഖാവര്‍ അലിയുടെയും 37 റണ്‍സെടുത്ത അദ്നാന്‍ ഇല്യാസിയുടെയും 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആമിര്‍ കലീമിന്‍െറയും മികവിലാണ് ഒമാന്‍ 131 റണ്‍സിലത്തെിയത്. 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിന് അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കെ ആറ് റണ്‍സായിരുന്നു വിജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍, ബിലാല്‍ ഖാന്‍െറ മികച്ച ബൗളിങ് ഒമാനെ വിജയ തീരമണിയിക്കുകയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.