ഒമാനിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്ക്  സലാലയില്‍ നിര്‍മാണം പുരോഗമിക്കുന്നു

മസ്കത്ത്: ഒമാനിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്ക് സലാലയില്‍ നിര്‍മാണം പുരോഗമിക്കുന്നു. ഇത്തീനില്‍ ഖരീഫ് ഫെസ്റ്റിവല്‍ മൈതാനിക്ക് സമീപമുള്ള പാര്‍ക്ക് കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍മാണം തുടങ്ങിയത്. അടുത്തവര്‍ഷം മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാകുമെങ്കിലും സുരക്ഷാ പരിശോധനയടക്കം നടപടിക്രമങ്ങള്‍ക്ക് ശേഷം 2017 ആദ്യ പാദത്തിലാകും പാര്‍ക്ക് തുറന്നുനല്‍കുക. 35,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള സന്ദര്‍ശകര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഉല്ലസിക്കുന്നതിനുള്ള ജല വിനോദങ്ങളും മറ്റു വിനോദോപാധികളും ഒരുക്കും. ദിവസം 500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാര്‍ക്ക് ചൈന റെയില്‍വേ ആണ് വികസിപ്പിക്കുന്നത്. ജല ശുദ്ധീകരണത്തിനും പൂളുകളിലെയും മറ്റും ജലനിയന്ത്രണത്തിന് നാല് പമ്പ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 
വാട്ടര്‍ഹൗസ് പൂള്‍, കിഡ്സ് പൂള്‍, വേവ് പൂള്‍, സ്പാ പൂള്‍ തുടങ്ങിയവയാണ് പാര്‍ക്കിന്‍െറ സവിശേഷതകള്‍. വിവിധതരം റൈഡുകളും ഇവിടെ ഒരുക്കുന്നുണ്ട്. റസ്റ്റാറന്‍റുകള്‍, കഫത്തീരിയകള്‍ തുടങ്ങിയവയും പാര്‍ക്കിന്‍െറ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. നിലവില്‍ ഖരീഫ് കാലത്ത് മാത്രമാണ് സലാലയിലേക്ക് കൂടുതലായി സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകാറ്. 
ഇതില്‍നിന്ന് മാറി വര്‍ഷം മുഴുവന്‍ സലാലയെ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വാട്ടര്‍ തീം പാര്‍ക്ക്. 
ഇത് യാഥാര്‍ഥ്യമാകുന്നതോടെ അയല്‍രാജ്യങ്ങളില്‍നിന്നു വരെ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.