ഉമ്മറിന് ജോലി വെറും ജോലിമാത്രമല്ല

മബേല: ജോലിത്തിരക്കില്‍ മറ്റുള്ളതെല്ലാം മറക്കുന്നവരാണ് പ്രവാസികള്‍. ജോലിക്കല്ലാതെ ഒന്നിനും സമയമില്ലാത്ത പ്രവാസികളില്‍ വേറിട്ട മുഖമാണ് മബേല സൂഖില്‍ മാംസവില്‍പനക്കാരനായ ഉമ്മര്‍. 16 വര്‍ഷമായി മബേല സൂഖില്‍ ജോലിചെയ്യുന്ന വെളിയങ്കോടുകാരനായ ഇദ്ദേഹത്തിന്‍െറ പ്രധാന ഹോബി നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണമാണ്. ആസ്ട്രേലിയ,കാനഡ, തുനീഷ്യ, ഹോംങ്കോങ്, സുഡാന്‍, ഈജിപ്ത് തുടങ്ങി നാല്‍പതോളം രാഷ്ട്രങ്ങളുടെ നാണയങ്ങളും കറന്‍സിയുമാണ് ഇദ്ദേഹത്തിന്‍െറ ശേഖരത്തിലുള്ളത്. 168 വര്‍ഷം പഴക്കമുള്ള ഒമാന്‍െറ നാണയമാണ് ഇദ്ദേഹത്തിന്‍െറ കലക്ഷനിലെ ‘മാസ്റ്റര്‍ പീസ്’. 11 വര്‍ഷം മുമ്പാണ് നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണം തുടങ്ങിയതെന്ന് ഉമ്മര്‍ പറയുന്നു. കൈയിലുള്ള വിദേശനാണയങ്ങള്‍ കടയിലെ ചുമരില്‍ ചില്ലിട്ട് തൂക്കിയിട്ടുണ്ട്.

സ്വദേശികള്‍ക്കിടയിലും സുപരിചിതനാണ് ഇദ്ദേഹം. കടയില്‍ ചില്ലിട്ട് വെച്ചിരിക്കുന്നത് കണ്ട് സ്വദേശികള്‍ അടക്കമുള്ളവര്‍ പല വിദേശരാജ്യങ്ങളുടെയും നാണയങ്ങളും മറ്റും കൊണ്ടുവന്ന് നല്‍കാറുണ്ടെന്ന് സുബൈര്‍ പറയുന്നു. പകരം റിയാല്‍ നല്‍കിയാല്‍ അവര്‍ സ്വീകരിക്കാറില്ല. പ്രവാസത്തിന്‍െറ ഏകാന്തതയും ജോലിത്തിരക്കിന്‍െറ മടുപ്പും ഇല്ലാതാക്കാന്‍ ഇത്തരം ഹോബികള്‍ നല്ലതാണെന്ന് ഉമ്മര്‍ പറയുന്നു. നല്ളൊരു കലാകാരന്‍കൂടിയാണ് ഇദ്ദേഹം. അറബികള്‍ ഇറച്ചിയില്‍ കുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന നേര്‍ത്ത മരക്കഷണം കൊണ്ട് ഇദ്ദേഹം രൂപം നല്‍കിയ  ഒമാനി ഖന്‍ജര്‍, വീട്, ഒട്ടകം, അറബി വാക്യങ്ങളും എന്നിവയും കടയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജോലിത്തിരക്കിനിടയിലും തന്‍െറ കലാവാസനയെ ഏറെ പരിപോഷിപ്പിക്കാന്‍ സമയം കണ്ടത്തെുന്ന ഇദ്ദേഹത്തിന്‍െറ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ കടയിലത്തെുന്ന ഓരോരുത്തരും  സമയം കണ്ടത്തൊറുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.