മസ്കത്ത്: സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിങ് ആരോഗ്യമന്ത്രാലയം നിരോധിച്ചു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിയുള്ള ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തിനുശേഷം സ്വകാര്യ ആശുപത്രികളിലും കണ്‍സള്‍ട്ടിങ് നടത്താറുണ്ട്. ഇതിനാണ് മന്ത്രാലയം തടയിട്ടത്.
പുതിയ നിയമപ്രകാരം ഒമാനി മെഡിക്കല്‍ കണ്‍സല്‍ട്ടന്‍റുമാര്‍ക്കും സീനിയര്‍ കണ്‍സല്‍ട്ടന്‍റുമാര്‍ക്കും മാത്രമേ ഇങ്ങനെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കാന്‍ പാടുള്ളൂ. ഇവര്‍ ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം.
സര്‍ക്കാര്‍ ആരോഗ്യസ്ഥാപനത്തില്‍ സീനിയര്‍ കണ്‍സല്‍ട്ടന്‍റ് തസ്തികയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ആള്‍ക്കോ മെഡിക്കല്‍ കണ്‍സല്‍ട്ടന്‍റ് തസ്തികയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ സ്വദേശിക്കോ മാത്രമാണ് സ്വകാര്യ പ്രാക്ടീസിനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതിയുള്ളൂ. പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് ശസ്ത്രക്രിയ, കണ്‍സല്‍ട്ടിങ്, വീട്ടിലെ ചികിത്സ എന്നിവ നടത്താം. എന്നാല്‍, ഒരേ സമയം രണ്ട് ആശുപത്രികളില്‍ ജോലിയെടുക്കാന്‍ പാടില്ല. ഒപ്പം, സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ആഴ്ചയില്‍ പരമാവധി മൂന്നു ദിവസവും മെഡിക്കല്‍ കണ്‍സല്‍ട്ടന്‍റ് ആഴ്ചയില്‍ രണ്ടു ദിവസവും മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. ജോലി സമയങ്ങള്‍ ഇടകലരരുതെന്നും ജോലിയുടെ നിലവാരത്തെയും മെഡിക്കല്‍ മൂല്യങ്ങളെയും സ്വകാര്യ പ്രാക്ടീസ് ബാധിക്കുകയും ചെയ്യരുത്. സര്‍ക്കാര്‍ ആശുപത്രികളിലെ ജോലിക്കാരെയോ എന്തെങ്കിലും ഉപകരണങ്ങളോ ഉപയോഗിക്കരുത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള സേവനങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ഉണ്ടെങ്കില്‍ അതിന് പ്രചാരം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്‍െറ തീരുമാനം ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൃദയ, തലച്ചോര്‍ ശസ്ത്രക്രിയകള്‍, എല്ലുശസ്ത്രക്രിയ തുടങ്ങിയവക്ക് നിരവധി പ്രവാസി ഡോക്ടര്‍മാരാണ് കണ്‍സല്‍ട്ടന്‍റുമാരായി എത്തുന്നത്. പുതിയ തീരുമാനത്തെ തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കേണ്ട സാഹചര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.