മുലദ ഇന്ത്യന്‍ സ്കൂളില്‍ ഗൈഡ്സ് ക്യാമ്പ്
മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളില്‍ ഗൈഡ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ഗൈഡ്സ് ക്യാപ്റ്റന്മാരായ റീത്ത ശിവരാജ്, ആലീസ് തോമസ്, പത്മിനി രവി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ അറുപതോളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ എസ്.എ.എസ് നഖ്വി ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എം.സി കണ്‍വീനര്‍ ഡോ. മധുസൂദനന്‍, ട്രഷറര്‍ സിദ്ദിഖ് ഹസന്‍, അംഗങ്ങളായ ഫെലിക്സ് വിന്‍സെന്‍റ് ഗബ്രിയേല്‍, സുന്ദര മില്ലര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷെരീഫ്, വൈസ്പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്ന വിഷയത്തില്‍ ബി. ഹേന ക്ളാസെടുത്തു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി വിവിധ പരിപാടികളും നടന്നു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.