മസ്കത്ത്: വെള്ളപ്പൊക്ക ഭീഷണി അകറ്റാന്‍ അല്‍ നഹ്ദ ആശുപത്രിക്ക് സമീപം ടണല്‍ നിര്‍മിക്കുന്നു. പര്‍വതങ്ങളുടെ ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകുന്നവിധം ആശുപത്രിയുടെ പിന്‍വശത്താണ് ടണല്‍ നിര്‍മിക്കുന്നത്.
ഇതുവഴി മഴവെള്ളം ആശുപത്രി പരിസരത്ത് കെട്ടികിടക്കുന്നില്ളെന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു. ശക്തമായ മഴയുണ്ടാകുന്നപക്ഷം വെള്ളക്കെട്ടില്‍ അമരുന്ന ആശുപത്രിയില്‍നിന്ന് രോഗികളെ ഒഴിപ്പിക്കേണ്ട സാഹചര്യം ടണല്‍ പൂര്‍ത്തിയാകുന്നതോടെ ഒഴിവാക്കാനാകും. ഒടുവില്‍ പെയ്ത മഴയില്‍ ടണലിന്‍െറ ഒരു ഭാഗം പൂര്‍ത്തിയായിരുന്നു.
ഈ മഴയില്‍ ഇതേതുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. നഗരത്തിലെ പ്രമുഖമായ ആശുപത്രി എന്ന നിലയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും വക്താവ് അറിയിച്ചു. മഴവെള്ളം ആശുപത്രി പരിസരത്തേക്ക് കടക്കാതിരിക്കാന്‍ നഗരസഭ വടക്കുഭാഗത്ത് മതില്‍ നിര്‍മിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.