മസ്കത്ത്: മബേല പച്ചക്കറി മാര്‍ക്കറ്റില്‍ മസ്കത്ത് നഗരസഭ അഗ്നിശമന മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. നൂറുകണക്കിന് കച്ചവടക്കാരുള്ള മാര്‍ക്കറ്റിന്‍െറ സുരക്ഷിതത്വത്തിനുള്ള നടപടിയുടെ ഭാഗമായാണ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. ഇത് സ്ഥാപിക്കാന്‍ താല്‍പര്യമുള്ള കണ്‍സല്‍ട്ടന്‍സികളില്‍നിന്ന് നഗരസഭ താല്‍പര്യ പത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 17 ആണ് ടെന്‍ഡര്‍ പത്രങ്ങള്‍ വിതരണം ചെയ്യുന്ന അവസാന തീയതി. ഈ മാസം 25നുള്ളില്‍ പൂരിപിച്ച അപേക്ഷാഫോറങ്ങള്‍ തിരികെനല്‍കണം. മാര്‍ക്കറ്റിലെ തിരക്ക് കുറക്കുന്നതിന്‍െറ ഭാഗമായി പഴം, പച്ചക്കറി മൊത്തവിപണനം ബര്‍ക്കയിലേക്ക് മാറ്റാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. മബേലയില്‍ ചില്ലറ വിപണനം മാത്രമാക്കി നിലനിര്‍ത്തുന്നതിനായിരുന്നു പദ്ധതി. ഈ പദ്ധതി നിലനിര്‍ത്തുന്ന കാര്യത്തില്‍ നഗരസഭ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.