മസ്കത്ത്: ഒക്ടോബറില്‍ നടക്കുന്ന മജ്ലിസുശൂറ തെരഞ്ഞെടുപ്പില്‍നിന്ന് 78 സ്ഥാനാര്‍ഥികള്‍ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇവര്‍ മത്സരരംഗത്തുനിന്ന് പിന്മാറുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 85 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 വനിതകളടക്കം 596 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സരരംഗത്തുള്ളത്.
ദോഫാര്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ ഉള്ളത് -126 പേര്‍. ദാഖിലിയയില്‍ 77 പേരും മസ്കത്തില്‍ 70ഉം തെക്കന്‍ ബാത്തിനയില്‍ 61ഉം വടക്കന്‍ ബാത്തിനയില്‍ 60 പേരുമാണ് മത്സരിക്കുന്നത്. യുവാക്കളാണ് മത്സരാര്‍ഥികളില്‍ ഭൂരിപക്ഷവും. 64 ശതമാനം സ്ഥാനാര്‍ഥികളാണ് 30 മുതല്‍ 44 വരെ പ്രായപരിധിയില്‍ ഉള്ളവര്‍.
മത്സരാര്‍ഥികളില്‍ 2.8 ശതമാനം പേര്‍ പിഎച്ച്.ഡി യോഗ്യതയുള്ളവരാണ്. 36.6 ശതമാനം പേര്‍ ബിരുദധാരികളാണ്. സെക്കന്‍ഡറി സ്കൂള്‍ യോഗ്യതയുള്ളവരാകട്ടെ 38.1 ശതമാനമാണ്.
നിലവിലെ ശൂറാ കൗണ്‍സില്‍ അംഗങ്ങളായ സലീം അല്‍ ഒൗഫി, ഹുമൈദ് അല്‍ നസ്റി, സലീം അല്‍ മഷാനി എന്നിവരടക്കം 174 പേരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് ജൂണില്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. മത്സരിക്കുന്നവരുടെ കുറഞ്ഞ യോഗ്യത സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസമാക്കി ഈവര്‍ഷം മുതല്‍ നിജപ്പെടുത്തിയിരുന്നു.
വിദ്യാഭ്യാസ യോഗ്യത, അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, സമയത്തിന് അപേക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ അപേക്ഷ തള്ളിയത്. ആറുലക്ഷം വോട്ടര്‍മാരാണ് മജ്ലിസുശൂറ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.