മസ്കത്ത്: ദോഹ ആസ്പയര്‍ സോണില്‍ നടന്ന ജൂനിയര്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമാന് കിരീടം. ഫൈനലില്‍ സൗദി അറേബ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് 12ാമത് ചാമ്പ്യന്‍ഷിപ്പില്‍ ഒമാന്‍ മുത്തമിട്ടത്. മുഴുസമയവും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. കളിയുടെ തുടക്കം മുതലേ ഇരു ടീമുകളും മികച്ച പ്രകടനങ്ങളുമായി കളംനിറഞ്ഞു കളിച്ചെങ്കിലും പ്രതിരോധത്തില്‍ ശ്രദ്ധകൊടുത്തതിനാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. ആദ്യ പകുതിയില്‍ ഒമാനായിരുന്നു ആധിപത്യം പുലര്‍ത്തിയതെങ്കിലും സൗദി പ്രതിരോധം ഗോള്‍ വഴങ്ങിയില്ല. എന്നാല്‍, മത്സരത്തിന്‍െറ രണ്ടാം പകുതിയില്‍ സൗദി അറേബ്യ തിരിച്ചുവന്നു. നിരവധി അവസരങ്ങള്‍ സൗദിയെ തേടി വന്നെങ്കിലും ഒമാന്‍ പ്രതിരോധത്തില്‍ തട്ടി മുനയൊടിയാനായിരുന്നു വിധി. ഒമാന്‍ ഗോളിയുടെ മികച്ച സേവുകളും ടീമിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം പകുതിയിലും ഇരുടീമും ഗോളൊന്നും നേടാതായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഒമാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സൗദിയെ പരാജയപ്പെടുത്തിയത്.
ചാമ്പ്യന്‍ഷിപ്പിന്‍െറ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനവുമായി കിരീട പ്രതീക്ഷ പുലര്‍ത്തിയിരുന്ന ടീമായിരുന്നു ഒമാന്‍. ലൂസേഴ്സ് ഫൈനലില്‍ കുവൈത്തിനെ പരാജയപ്പെടുത്തി ഖത്തര്‍ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ നേടാനാകാതെവന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. യു.എ.ഇ അഞ്ചാം സ്ഥാനം നേടിയപ്പോള്‍ ബഹ്റൈന് അവസാന സ്ഥാനത്തത്തൊനായിരുന്നു വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.