സലാല: ജൂലൈ 23ന് ആരംഭിച്ച സലാല ഖരീഫ് ഉത്സവത്തിന് തിങ്കളാഴ്ച കൊടിയിറങ്ങും. മുനിസിപ്പല്‍ റിക്രിയേഷനല്‍ സെന്‍ററില്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദിയും പങ്കെടുക്കും.
ഒമാന്‍ സ്നേഹവും സമാധാനവും എന്ന ആശയത്തിലൂന്നി ഒരു മാസമായി നടന്നുവന്ന ഉത്സവത്തിന് ഇതുവരെ 4,99,297 സന്ദര്‍ശകര്‍ എത്തിയതായാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച് 4,15,209 സന്ദര്‍ശകരാണ് ഖരീഫ് കാലത്തിന്‍െറ മധുരം നുണയാന്‍ സലാലയിലത്തെിയത്.
സന്ദര്‍ശകരില്‍ ഭൂരിപക്ഷവും സ്വദേശികളാണ്. യു.എ.ഇ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ആഗസ്റ്റ് 18 വരെയുള്ള കണക്കനുസരിച്ച് 35,639 ഏഷ്യക്കാരും ഖരീഫ് ഉത്സവത്തിന് എത്തി. സലാലയില്‍ പുതിയ വിമാനത്താവളം തുറന്നതോടെ അയല്‍രാജ്യങ്ങളില്‍നിന്നും മസ്കത്തില്‍നിന്നും വ്യോമമാര്‍ഗം എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഖരീഫ് പ്രമാണിച്ച് ഒമാന്‍ എയര്‍ മസ്കത്തില്‍നിന്ന് കൂടുതല്‍ സര്‍വിസുകളും ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.