മസ്കത്ത്: വിദ്യാഭ്യാസ മേഖലയിലെ നൂതന അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എജുട്രാക്ക് പ്രദര്‍ശനം ഒക്ടോബര്‍ 12 മുതല്‍ 14 വരെ ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. അല്‍ നിമര്‍ എക്സ്പോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഇതാദ്യമായി ഒമാന്‍ അക്കാദമിക് അക്രഡിറ്റേഷന്‍ അതോറിറ്റി സഹ പങ്കാളികളായിരിക്കും.
ഉന്നത വിദ്യാഭ്യാസ, സിവില്‍ സര്‍വിസസ്, മാനവ വിഭവശേഷി മന്ത്രാലയങ്ങളുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം. ഒമാനിലെ പഠനാവസരങ്ങളിലാകും ഈവര്‍ഷത്തെ പ്രദര്‍ശനം പ്രത്യേകം ശ്രദ്ധയൂന്നുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ യോഗ്യത തുല്യതാ വിഭാഗം ഡയറക്ടര്‍ സെയ്ദ് അമുര്‍ അല്‍ റഹ്ബി പറഞ്ഞു.
അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രതിപാദിക്കുന്ന സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.