മസ്കത്തിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഒമാനിൽ രജിസ്റ്റർ ചെയ്ത വഹനങ്ങളുടെ എണ്ണം ഈ വർഷം മാർച്ച് അവസാനത്തോടെ 17,76,642 ആയി.ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾപ്രകാരം മൊത്തം വാഹനങ്ങളുടെ എണ്ണത്തിൽ 79.2 ശതമാനവും സ്വകാര്യ രജിസ്ട്രേഷനുകളാണ്.
അതായത് 1,407,472. വാണിജ്യപരമായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 14.7 ശതമാനമാണ്. ഇതിൽ 261,527 വാഹനങ്ങളാണ്. വാടക വാഹനങ്ങൾ 40,678 ആണ്. അതായത് 2.3 ശതമാനം. ടാക്സികൾ 28307 വാഹനങ്ങൾ- 1.6 ശതമാനം.മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളുടെ എണ്ണം 1,612,032 ആയി. ഇത് സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 90.7 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.