മസ്കത്ത്: 1374 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 43929 ആയി. 3843 പേർക്കാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 535 പേർ പ്രവാസികളും 839 പേർ സ്വദേശികളുമാണ്. 851 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 26169 ആയി. അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 193 ആയി ഉയരുകയും ചെയ്തു. 62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 447 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 113 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17567 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 631 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇതോടെ മസ്കത്തിലെ ആകെ രോഗികളുടെ എണ്ണം 28478 ആയി. ഇതിൽ 18038 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. മരണപ്പെട്ടതിൽ 127 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 4332ആയും തെക്കൻ ബാത്തിനയിലേത് 3927 ആയും ഉയർന്നിട്ടുണ്ട്. ദോഫാറിലെ മൊത്തം രോഗികളുടെ എണ്ണം ആയിരം പിന്നിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.