മസ്കത്ത്: ഒമാനിൽ 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 50207 ആയി. 3987 സാമ്പിളുകളാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 939 പേരും സ്വദേശികളാണ്. 271 പേർ മാത്രമാണ് പ്രവാസികൾ. 1005 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 32005 ആയി. ഒമ്പതു പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 233 ആയി ഉയർന്നു. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 469 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 128 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17969 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് ഏറ്റവുമധികം പുതിയ രോഗികളുള്ളത്. 531 പുതിയ കേസുകളാണ് മസ്കത്തിലുള്ളത്. ഇതോടെ മസ്കത്തിലെ ആകെ രോഗികളുടെ എണ്ണം 30697 ആയി. ഇതിൽ 21617 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. മരണപ്പെട്ടതിൽ 145 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. സീബിലാണ് ഇന്നും കൂടുതൽ രോഗികൾ. 244 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 119 പുതിയ രോഗികളുള്ള ബോഷറാണ് അടുത്ത സ്ഥാനത്ത്. മത്രയിൽ 52 പുതിയ രോഗികളാണ് ഉള്ളത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-7747, 6146,52; ബോഷർ-8223,5901,119; മസ്കത്ത്- 992,808, 33; അമിറാത്ത്-2055,1224,64; സീബ് -11165,7296,244; ഖുറിയാത്ത്-515,242,19.
2. വടക്കൻ ബാത്തിന: സുവൈഖ് -1340,742,33; ഖാബൂറ-425,258,6; സഹം-996,558,56; സുഹാർ -2005,1151,73; ലിവ -474,299,14; ഷിനാസ് -485,258,41.
3. തെക്കൻ ബാത്തിന: ബർക്ക-2376,1131,92; വാദി മആവിൽ- 217,105,18; മുസന്ന-979,478,16; നഖൽ -224,116,9; അവാബി- 174,135,6; റുസ്താഖ് -986,377,40.
4. ദാഖിലിയ: നിസ്വ-586,303,13; സമാഇൽ-639,296,14; ബിഡ്ബിദ്-395,207,26; ഇസ്കി -300,160,13; മന-105,36,5; ഹംറ-122,59,3; ബഹ്ല -249,125,5; ആദം-114,84,15.
5. അൽ വുസ്ത: ഹൈമ-111,43,0; ദുകം -1128,1047,0; അൽ ജാസിർ-132,34,0; മഹൂത് - 2,1,0.
6. തെക്കൻ ശർഖിയ: ബുആലി-562,424,2; ബുഹസൻ-80,55,1; സൂർ-440,201,51; അൽ കാമിൽ -118,73,1; മസീറ-4,1,0.
7. ദോഫാർ: സലാല- 1293,359,61; മസ്യൂന-43,22,3; ഷാലിം-39,16,1; മിർബാത്ത്-5,2,0; തഖാ-9,3,0; തുംറൈത്ത്-27,3,3; റഖിയൂത്ത് -4,0,0; ദൽഖൂത്ത്-4,2,0.
8. വടക്കൻ ശർഖിയ: ഇബ്ര- 170,94,5; അൽ ഖാബിൽ-66,35,0; ബിദിയ -112,54,16; മുദൈബി -499,258,8; ദമാ വതായിൻ-108,65,0; വാദി ബനീ ഖാലിദ് -36,12,0.
9. ബുറൈമി: ബുറൈമി -544,338,12; മഹ്ദ-13,9,0, സുനൈന-2,0,0.
10. ദാഹിറ: ഇബ്രി- 581,262,10; ദങ്ക്-51, 32,4; യൻകൽ -106,51,2.
11. മുസന്ദം: ഖസബ് -18,10,2; ദിബ്ബ-6,3,0; ബുക്ക -5,1,1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.