Posted On
date_range Updated On
date_range ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന പെരുന്നാൾ ആചരിച്ചു
മസ്കത്ത്: ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ ഓശാനാ പെരുന്നാൾ ആചരിച്ചു. വിവിധ ചർച്ചുകളിൽ ചടങ്ങുകൾ നടന്നു.
മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഓശാനാ ശുശ്രൂഷകൾക്ക് സഭയുടെ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് ജോസ്, അസോ. വികാരി ഫാ. ലിജു തോമസ് എന്നീ വൈദികർ സഹ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.