യൂസഫ് നൂനേരിക്ക് കെ.കെ.എം.എ അബുഹലീഫ ബ്രാഞ്ച് ഉപഹാരം കൈമാറുന്നു

യൂസഫ് നൂനേരിക്കും കുടുംബത്തിനും സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ കെ.കെ.എം.എ അബുഹലീഫ ബ്രാഞ്ച് സ്ഥാപക നേതാവും, കെ.കെ.എം.എ കണ്ണൂർ ജില്ല വർക്കിംഗ് പ്രസിഡന്റുമായ യൂസഫ് നൂനേരിക്കും കുടുംബത്തിനും ബ്രാഞ്ച് സ്വീകരണം നൽകി. ഫഹാഹീൽ തക്കാര ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ശരീഫ് വി.എം സ്വാഗതം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് ഇസ്മായിൽ കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു.

ജാഫർ പി.എം, ഹാരിസ് പി.എം, ശറഫുദ്ദീൻ സി.കെ.എം, നിസാം ബാഖവി എന്നിവർ പഴയകാല ഓർമ്മകൾ പങ്കുവെച്ചു. മറുപടി പ്രസംഗത്തിൽ യൂസഫ് നൂനേരി തന്റെ പ്രവർത്തനാനുഭവങ്ങളും സംഘടനയുമായി ബന്ധപ്പെട്ട ഓർമ്മകളും പങ്ക് വെച്ചു. ചടങ്ങിൽ യൂസഫ് നൂനേരിക്ക് സംഘടനയുടെ ഉപഹാരം കൈമാറി.

Tags:    
News Summary - Yusuf Nuneri and his family were welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.