ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി എ.കെ.അച്യുതൻ അനുസ്മരണം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ചിറ്റൂർ മുൻ എം.എൽ.എയും പാലക്കാട് കോൺഗ്രസ് നേതാവുമായിരുന്ന കെ.അച്യുതൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന അനുസ്മരണത്തിൽ ജില്ല പ്രസിഡന്റ് ഹബീബ് റഹ്മാൻ ആലിക്കൽ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല ഡി.സി.സി വൈസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം, പാലക്കാട് ജില്ല ചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദീൻ കുക്കു, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, സിദ്ദിക്ക് അപ്പക്കൻ, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാചേരി, നാഷണൽ സെക്രട്ടറി സുഭാഷ് പി. നായർ, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, കാസർകോട് ജില്ല ജനറൽ സെക്രട്ടറി അനിൽ ചീമേനി, കൾച്ചറൽ വിംഗ് കോർഡിനേറ്റർ ടി.നൗഷാദ്, നിഷാദ് ചിറ്റൂർ, നിഷാദ് നീലേശ്വരം എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ഫൈസൽ കമാൽ സ്വാഗതവും ജില്ല സെക്രട്ടറി അനൂപ് ഓലിക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Palakkad District Committee Organizes K. Achuthan Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.