യൂ​ത്ത് ജി.​സി.​സി ഗെ​യിം​സി​ൽ കു​വൈ​ത്ത് താ​ര​ത്തി​ന്റെ പ്ര​ക​ട​നം

യൂ​ത്ത് ജി.​സി.​സി ഗെ​യിം​സ്: കു​വൈ​ത്തി​ന് അ​ഞ്ചു മെ​ഡ​ലു​ക​ൾ കൂ​ടി

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ആ​ദ്യ യൂ​ത്ത് ജി.​സി.​സി ഗെ​യിം​സി​ൽ കു​വൈ​ത്ത് മു​ന്നേ​റ്റം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് ടീം ​അ​ഞ്ച് മെ​ഡ​ലു​ക​ൾ കൂ​ടി നേ​ടി. ഹൈ​ജം​പ് മ​ത്സ​ര​ത്തി​ൽ 1.60 മീ​റ്റ​ർ ചാ​ടി യാ​സ്മി​ൻ വാ​ലി​ദ് സ്വ​ർ​ണം നേ​ടി. 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ അ​ബ്ദു​ല്ല അ​ൽ യ​ലൂ​സ്, 3000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഫാ​ഹി​ദ് ഹ​മാ​ദ, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ ദി​ന റാ​ഷി​ദ്, ഹാ​മ​ർ ത്രോ​യി​ൽ ദ​ലാ​ൽ അ​ൽ അ​സ്മി എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും നേ​ടി. ഇ​തോ​ടെ മൊ​ത്തം കു​വൈ​ത്തി​ന്റെ മെ​ഡ​ൽ നേ​ട്ടം 40ന് ​മു​ക​ളി​ലാ​യി. ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ച്ച് മേ​യ് ര​ണ്ടു വ​രെ തു​ട​രു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ്യ​ത്യ​സ്ത കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 210 പു​രു​ഷ-​വ​നി​ത അ​ത്‌​ല​റ്റു​ക​ളെ കു​വൈ​ത്ത് പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ജി.​സി.​സി​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 3,500 പു​രു​ഷ-​വ​നി​ത അ​ത്‌​ല​റ്റു​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Youth GCC Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.