Posted On
date_range Updated On
date_range തെറ്റായ ചികിത്സ: വിദേശ ഡോക്ടർക്ക് തടവും 50,000 പിഴയും
കുവൈത്ത് സിറ്റി: യുവതിക്ക് തെറ്റായ ചികിത്സ നിർദേശിച്ച വിദേശ ഡോക്ടർക്ക് ആറു മാസം തടവും 50,000 ദീനാര്‍ പിഴയും. രാജ്യത്തെ പ്രമുഖ കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെയാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് കോടതി ശിക്ഷിച്ചത്. ത്വഗ് രോഗ വിദഗ്ധനായ ഡോക്ടർക്ക് ലിപ്പോസക്ഷനിൽ വൈദഗ്ധ്യമില്ലായിരുന്നു.
മതിയായ പരിശോധന നടത്താതെയാണ് ഡോക്ടര്‍ ചികിത്സ നല്‍കിയതെന്ന് യുവതി പരാതി നല്കി. തുടർന്ന് അന്വേഷണത്തിൽ ഡോക്ടറുടെ അശ്രദ്ധ മൂലമാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.