വേൾഡ്​ ഫുഡ്​ പ്രോഗ്രാം കുവൈത്തിൽ ​ഒാഫിസ്​ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ ഇരുപക്ഷവും ധാരണപത്രത്തിൽ ഒപ്പിടുന്നു

വേൾഡ്​ ഫുഡ്​ പ്രോഗ്രാം കുവൈത്തിൽ ​ഒാഫിസ്​ തുറക്കുന്നു

കുവൈത്ത്​ സിറ്റി: വേൾഡ്​ ഫുഡ്​ പ്രോഗ്രാം കുവൈത്തിൽ ​ഒാഫിസ്​ തുറക്കുന്നു. ഇതുസംബന്ധിച്ച്​ കുവൈത്തും ഡബ്ല്യു.എഫ്​.പിയും ബുധനാഴ്​ച ധാരണപത്രത്തിൽ ഒപ്പിട്ടു. കുവൈത്തിനെ പ്രതിനിധാനംചെയ്​ത്​ ഉപവിദേശകാര്യ മന്ത്രി ഖാലിദ്​ അൽ ജാറുല്ലയും വേൾഡ്​ ഫുഡ്​ പ്രോഗ്രാം ജി.സി.സി പ്രതിനിധി അബ്​ദുൽ മജീദ്​ യഹ്​യയുമാണ്​ കരാറിൽ ഒപ്പിട്ടത്​. സംയുക്തമായി വിവിധ ലോക രാജ്യങ്ങളിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച്​ ഇരുപക്ഷവും ചർച്ച ചെയ്​തു.

നൊബേൽ പുരസ്​കാരം നേടിയ ഡബ്ല്യു.എഫ്​.പിയെ കുവൈത്ത്​ അഭിനന്ദിച്ചു. നേരത്തേതന്നെ സഹകരിച്ച്​ പ്രവർത്തിക്കുന്ന രണ്ടുപക്ഷവും കുവൈത്തിൽ ഒാഫിസ്​ തുറക്കുന്നതോടെ കൂടുതൽ ബന്ധം ഉൗഷ്​മളമാവുമെന്നും പ്രവർത്തനം വിപുലപ്പെടുമെന്നും അബ്​ദുൽ മജീദ്​ യഹ്​യ പറഞ്ഞു. മാനുഷിക സേവനമേഖലയിൽ കുവൈത്തി​െൻറ ഇടപെടൽ മാതൃകപരമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.