ലോക തീര ശുചീകരണ ദിനത്തിെൻറ ഭാഗമായി കുവൈത്തിൽ ശുചീകരണം നടത്തുന്നു
കുവൈത്ത് സിറ്റി: ലോക തീര ശുചീകരണ ദിനത്തിെൻറ ഭാഗമായി കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ തീരം ശുചീകരിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ഫഹാഹീലിൽ കുവൈത്ത് മുനിസിപ്പാലിറ്റിയും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരണം നടത്തി. കിഴക്കൻ കാറ്റിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുക ശ്രമകരമായിരുന്നു. കുവൈത്ത് ഡൈവിങ് ടീമും സജീവമായി പങ്കുകൊണ്ടു.
പ്ലാസ്റ്റിക് മാലിന്യം സമുദ്ര പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതായി കുവൈത്ത് ഡൈവിങ് ടീം വക്താവ് ഡോ. ദാരി അൽ ഹുവൈൽ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഭക്ഷ്യ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ പലയിടത്തും കുമിഞ്ഞുകൂടിക്കിടക്കുന്നു. ടൺ കണക്കിന് പാഴ്വസ്തുക്കളാണ് തീരത്തുനിന്ന് കൊണ്ടുപോയത്. യുവാക്കളും വിദ്യാർഥികളുമടങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഏറെ കഷ്ടപ്പെട്ടാണ് ശുചീകരണം നടത്തിയത്.
മലിനജലവും പാഴ്വസ്തുക്കളും വൻതോതിൽ തീരത്ത് തള്ളുന്നത് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും തീരം ശുചിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തിൽ കുബ്ബാർ ദ്വീപ് ശുചീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.