വർക്കൗട്ട് വാരിയേഴ്സ് അംഗങ്ങൾ റിപ്പബ്ലിക് ദിനത്തിൽ
കുവൈത്ത്സിറ്റി: റിപ്പബ്ലിക് ദിനം ഓടി ആഘോഷിച്ച് വർക്കൗട്ട് വാരിയേഴ്സ് അംഗങ്ങൾ. 26 കിലോമീറ്ററാണ് ഈ ദിനത്തിൽ അംഗങ്ങൾ ഓടിയത്. നീൽസജ് ഗ്രൂപ് ഓഫ് കമ്പനിയുമായി സഹകരിച്ച് അൽ ഷഹീദ് പാർക്കിലായിരുന്നു ആഘോഷ ഓട്ടം. രാവിലെ ആറിന് തുടങ്ങിയ ഓട്ടം ഒമ്പതുമണിയോടെ അവസാനിച്ചു.
ചാറ്റൽമഴയും തണുപ്പും വകവെക്കാതെ കുവൈത്തിലെ പലഭാഗങ്ങളിൽ നിന്നും കുടുംബവും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. വർക്കൗട്ട് വാരിയേഴ്സ് അംഗം ജോസഫ് കനകൻ സ്വാഗതം പറഞ്ഞു. തിരക്ക് പിടിച്ച പ്രവാസജീവിതത്തിൽ ആരോഗ്യത്തിനും പ്രാധാന്യം നൽകണമെന്ന് നീൽസജ് സി.ഇ.ഒമാരായ വിനോദ് വലൂപറമ്പിലും രജീഷ് ചിന്നനും അഭിപ്രായപ്പെട്ടു. വർക്കൗട്ട് വാരിയേഴ്സ് പ്രതിനിധി ഫെമിജ് പുത്തൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.