വർക്കൗട്ട് വാരിയേഴ്സ് അംഗങ്ങൾ വ്യായാമത്തിൽ
കുവൈത്ത് സിറ്റി: പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്സ് 365 ദിവസത്തെ ചലഞ്ചിന്റെ ഭാഗമായി അംഗങ്ങൾ മിശ്രിഫ് ഗാർഡനിൽ ഒത്തുകൂടി. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക, ശാരീരിക ക്ഷമത ഉറപ്പുവരുത്തുക, ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുക എന്ന ഉദ്ദേശത്തോടെ മൂന്നു വർഷമായി നടന്നു പോരുന്ന ചലഞ്ച് ആവേശത്തോടെ മുന്നോട്ട് പോകുന്നതായി സംഘാടകർ അറിയിച്ചു.
അവധി ദിനങ്ങളിലെ ഒത്തുചേരൽ അംഗങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കാനും, കൂട്ടമായി വർക്കൗട്ട് ചെയ്തു കൊണ്ട് കൂടുതൽ മികവുറ്റതാക്കാനും, പരസ്പര പ്രോത്സാഹനത്തിനും വ്യായമം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും സഹായിക്കുന്നതായും വ്യക്തമാക്കി. ജോബി മൈക്കിളിന്റെ ട്രെയ്നിങ്ങോടെ തുടങ്ങി വെച്ച വർക്കൗട്ട് വാരിയേഴ്സിൽ 100ൽ പരം അംഗങ്ങളുണ്ട്. വെള്ളിയാഴ്ച വർക്കൗട്ടിനു ഫെമിജ് പുത്തൂർ നേതൃത്വം നൽകി. ജോയ് തോലത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.