കുവൈത്ത് സിറ്റി: സാൽമിയയില് വ്യാപാര കെട്ടിടത്തിനുസമീപം പാർക്ക് ചെയ്ത വാഹനത്തില്‍ സ്വദേശി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ കാറില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങൾക്കുമുമ്പ് യുവതിയെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്മെന്റിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.