Posted On
date_range Updated On
date_range വയനാട് ഉരുൾദുരന്തം: കല കുവൈത്ത് രണ്ടാംഘട്ട ധനസഹായം നൽകി
കുവൈത്ത് സിറ്റി: വയനാട്ടിലെ ദുരിതബാധിതർക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് രണ്ടാംഘട്ട ധനസഹായം കൈമാറി. 10 ലക്ഷം രൂപയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കല കുവൈത്തിന്റ നേതൃത്വത്തിൽ നടത്തിവരുന്ന ‘വയനാടിനായ് കൈകോർക്കാം’ കാമ്പയിൻ തുടരുകയാണ്.
ആദ്യഘട്ടത്തിലും അടിയന്തര സഹായമായി കല കുവൈത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഫണ്ട് ശേഖരണം തുടരുമെന്നും വയനാട്ടിലെ ദുരിതബാധിതരെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനത്തിൽ മുഴുവൻ പ്രവർത്തകരും പ്രവാസികളും പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.