കു​വൈ​ത്ത് ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പിൽ ​നി​ന്ന്

വെള്ളത്തിൽ ആവേശം, കുവൈത്ത് ജെറ്റ് സ്കീ ചാമ്പ്യൻഷിപ്

കു​വൈ​ത്ത് സി​റ്റി: വേ​ഗ​ത​യും വാ​ശി​യും കൊ​ണ്ട് വെ​ള്ള​ത്തി​ൽ ആ​വേ​ശം തീ​ർ​ത്ത് കു​വൈ​ത്ത് ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ് (ഡ്രാ​ഗ് റേ​സ് 2023) ര​ണ്ടാം റൗ​ണ്ടി​ന് സ​മാ​പ​നം. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 45 മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. ഖൈ​റാ​ൻ മേ​ഖ​ല​യി​ലെ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് സീ ​സി​റ്റി​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ് ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

കു​വൈ​ത്ത് മാ​രി​ടൈം സ്‌​പോ​ർ​ട്‌​സ് ക്ല​ബി​ന്റെ ജെ​റ്റ് സ്‌​കീ ക​മ്മി​റ്റി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ൽ ബാ​സ് ഒ​ന്നാ​മ​തും മു​ഹ​മ്മ​ദ് ബു​റാ​ബി ര​ണ്ടാം സ്ഥാ​ന​വും ഫ​ഹ​ദ് അ​ൽ ഖ​ൽ​ഫാ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ്റ്റോ​ക്ക് വി​ഭാ​ഗ​ത്തി​ൽ ബ​ദ​ർ അ​ൽ ക​ന്ദ​രി ഒ​ന്നാം സ്ഥാ​ന​വും ഇ​ബ്രാ​ഹിം അ​ൽ ഖ​റാ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

അ​ബ്ദു​ല്ല അ​ൽ ഖ​ബ​ന്ദി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സൂ​പ്പ​ർ സ്റ്റോ​ക്ക് വി​ഭാ​ഗ​ത്തി​ൽ സ​ൽ​മാ​ൻ ബു ​സാ​ഖ​ർ ഒ​ന്നാം സ്ഥാ​ന​വും ഫ​ഹ​ദ് അ​ൽ ഖ​ൽ​ഫാ​ൻ ര​ണ്ടാം സ്ഥാ​ന​വും മ​ൻ​സൂ​ർ അ​ൽ അ​വാ​ദി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന​താ​യി ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് അ​ൽ ഫൗ​ദ​രി പ​റ​ഞ്ഞു.

വി​വി​ധ സ​മു​ദ്ര കാ​യി​ക ഇ​ന​ങ്ങ​ളി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും പ​ബ്ലി​ക്ക് അ​തോ​റി​റ്റി​യി​ൽ​നി​ന്ന് മി​ക​ച്ച പിന്തുണ ല​ഭി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - water-sports-Kuwait Jet Ski Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.