വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ മൂ​ന്നി​ൽ വി​ജ​യി​ക​ളാ​യ പി​ച്ച് സ്മാ​ഷേ​ഴ്സ് ടീം

വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് : പി​ച്ച് സ്മാ​ഷേ​ഴ്സ് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ മൂ​ന്നി​ൽ ടീം ​പി​ച്ച് സ്‌​മാ​ഷേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ജ​ലീ​ബ് എം.​ഐ.​കെ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടീം ​കൊ​ക്ക​ൻ ചാ​ർ​ജേ​ഴ്സി​നെ ആ​റു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടീം ​പി​ച്ച് സ്‌​മാ​ഷേ​ഴ്സ് ജേ​താ​ക്ക​ളാ​യ​ത്. പി​ച്ച് സ്‌​മാ​ഷേ​ഴ്സി​ന്റെ റെ​ജീ​ദ് ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

പി​ച്ച് സ്‌​മാ​ഷേ​ഴ്സി​ന്റെ ത​ന്നെ ഇ​മ്രാ​ൻ എ​മി മാ​ൻ ഓ​ഫ് ദി ​സീ​രീ​സ് ആ​യി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ബൗ​ള​റാ​യി സാ​ൽ​മി​യ ട​സ്കേ​ഴ്സി​ന്റെ ജോ​സി​യെ​യും ബാ​റ്റ​റാ​യി പി​ച്ച് സ്മാ​ഷേ​ഴ്സി​ന്റെ ഇ​മ്രാ​ൻ എ​മി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ്പോ​ൺ​സ​ർ​മാ​രാ​യ സ്കൈ ​ടെ​ക് ജ​ന​റ​ൽ ട്രേ​ഡി​ങ്, അ​ൽ അ​വ​താ​ർ ട്രേ​ഡി​ങ് പ്ര​തി​നി​ധി​ക​ളാ​യ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഷെ​ഫീ​ഖ്, സെ​യി​ൽ​സ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് റാ​ഷി​ദ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​രം അ​മ്പ​യ​ർ​മാ​രാ​യ ഗോ​കു​ൽ, അ​രു​ൺ വി​ക്ട​ർ എ​ന്നി​വ​രും വാ​രി​യേ​ഴ്സി​ന്റെ അ​ൻ​വേ​ശ് സ​മ്മാ​ന​വി​ത​ര​ണ​വും നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Warriors Cricket: Pitch Smashers winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.