മരുഭൂമിയിൽ അകപ്പെട്ട വാഹനം
Posted On
date_range Updated On
date_range മരുഭൂമിയിൽ അകപ്പെട്ടയാളെ രക്ഷെപ്പടുത്തി
കുവൈത്ത് സിറ്റി: വാഹനത്തിന് കേടുപാടുകൾ വന്ന് മരുഭൂമിയിൽ അകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വഫ്രയിലെ മരുഭൂമിയിലാണ് ഇയാളുടെ വാഹനം അകപ്പെട്ടത്. ആശയവിനിമയ സംവിധാനവും ഉണ്ടായിരുന്നില്ല. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ജനറൽ ഫയർഫോഴ്സിലെ സർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് തിരച്ചിൽ നടത്തിയത്. ഒടുവിൽ വാഹനത്തിൽനിന്ന് ഏറെ ദൂരെയാണ് ആളെ കണ്ടെത്തിയത്. കടുത്ത തളർച്ചയിലായിരുന്ന ഇയാളെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.