സഹകരണ സംഘങ്ങളിലെ പോർട്ടർമാരെ ഒഴിവാക്കി

കുവൈത്ത്​ സിറ്റി: സഹകരണ സംഘങ്ങളിൽ കാഷ്യർക്ക്​ പിന്നിൽനിന്ന്​ സാധനങ്ങൾ എടുത്തുവെക്കാൻ സഹായിക്കുന്ന പോർട്ടർമാരെ ഒഴിവാക്കി.
വാണിജ്യ മന്ത്രാലയത്തി​​െൻറ നിർദേശത്തെ തുടർന്നാണ്​ നടപടി. ഇനി ഉപഭോക്​താക്കൾ സ്വന്തമായി സാധനങ്ങൾ എടുക്കുവെക്കുകയും കവറിലിടുകയും ട്രോളിയിൽ കൊണ്ടുപോവുകയും ചെയ്യണം. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ പുതിയ നിർദേശം.


സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക്​ സമീപസ്ഥലങ്ങളിലെ സ്​കൂളുകളിൽ​ പൊതു താമസസൗകര്യം ഏർപ്പെടുത്താനും നീക്കമുണ്ട്​.
ഇവർ മറ്റുള്ളവരുമായി ഇടകലർന്ന്​ വൈറസ്​ വ്യാപനത്തിന്​ കാരണമാവുന്നത്​ തടയാനാണ്​ നടപടി. വിദ്യാഭ്യാസ മന്ത്രാലയം സ്​കൂളുകളിൽ താമസസൗകര്യമൊരുക്കാമെന്ന്​ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - voters-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.