വോയ്സ് കുവൈത്ത് വനിതാവേദി ‘ഓണോത്സവം’ ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് വനിതാവേദി സംഘടിപ്പിക്കുന്ന ‘ഓണോത്സവം’ ഫ്ലയർ പ്രകാശനം ചെയ്തു. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് അധ്യക്ഷത വഹിച്ചു. ഓണോത്സവം പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണ, മനോജ് മാവേലിക്കരക്ക് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. ആഗസ്റ്റ് 28 ന് രാവിലെ 10 മണി മുതൽ മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണോത്സവത്തിൽ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നൃത്ത നൃത്ത്യങ്ങൾ,ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.

വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര,കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സുജീഷ്.പി.ചന്ദ്രൻ,കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ. ജി.മോഹൻ,കേന്ദ്ര കമ്മിറ്റി ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജീവ് ശ്രീധരൻ, കേന്ദ്ര കമ്മിറ്റി ജോ. ട്രഷറർ ചന്ദ്രു പറക്കോട്, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട, വനിതാവേദി ജനറൽ സെക്രട്ടറി സുമലത,പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണ എന്നിവർ സംസാരിച്ചു. വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനു സുജീഷ് സ്വാഗതവും ട്രഷറർ അജിത എം.ആർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Voice Kuwait Women's Forum 'Onotsavam' flyer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.