കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ആരോഗ്യ ഇൻഷുറ ൻസ് നിർബന്ധമാക്കുേമ്പാൾ ചില വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നയതന്ത്ര പ്രതിനിധികൾക്കും ഒൗദ്യേഗിക സംഘത്തോടൊപ്പം എത്തുന്നവർക്കും ഒന്നോരണ്ടോ ദിവസത് തെ ഒൗദ്യോഗിക സന്ദർശനത്തിന് എത്തുന്നവർക്കും ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടിവരില്ല. കുവൈത്തിലെ ആരോഗ്യസേവനങ്ങൾ ഉപയോഗപ്പെടുത്താൻ മാത്രം സന്ദർശക വിസയിലെത്തുന്നവരെ മുന്നിൽക്കണ്ടാണ് സന്ദർശകവിസക്ക് ആരോഗ്യമന്ത്രാലയം ഇൻഷുറൻസ് നിർബന്ധമാക്കുന്നത്.
ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു. നിയമം പ്രാബല്യത്തിലായാൽ കുവൈത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് വിസ ലഭിക്കണമെങ്കിൽ ഇൻഷുറൻസ് ഫീസ് കൂടി അടക്കേണ്ടിവരും. സന്ദർശനവിസക്കുള്ള അപേക്ഷയോടൊപ്പം ഇനി ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിെൻറ രേഖ സ്പോൺസർ സമർപ്പിക്കണം.
തുടർന്ന് ഇവർക്ക് ഇൻഷുറൻസിെൻറ പരിരക്ഷയിൽ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും. അതിനിടെ, സന്ദർശക വിസക്കാരുടെ ഇൻഷുറൻസ് അടിയന്തര വൈദ്യസഹായവും അത്യാവശ്യമായ സർജറിയും മാത്രമാണ് ഉൾക്കൊള്ളുക. മുമ്പുള്ള രോഗങ്ങൾക്കും അടിയന്തര ചികിത്സ വേണ്ടതില്ലാത്ത രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇവർക്ക് ഫീസ് നൽകി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്. മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും നിയമം പ്രാബല്യത്തിലാവാൻ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. ഇൻഷുറൻസ് പ്രീമിയം എത്രയെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.