കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളിൽ പിടിയിലായ 329 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തി. 173 സ്ത്രീകൾ 156 പുരുഷന്മാർ എന്നിവരെയാണ് നാടുകടത്തിയത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള വരാണ് ഇവർ. പിടിയിലായവരുടെ സ്പോൺസർമാർ യാത്രക്കുള്ള വിമാന ടിക്കറ്റുകൾ നൽകൽ നിർബന്ധമാണ്. ഇത് പാലിച്ചില്ലെങ്കിലും മന്ത്രാലയം നാടുകടത്തൽ നടപടികളുമായി മുന്നോട്ട് പോകും. എന്നാൽ ടിക്കറ്റ് ചെലവുകൾ ലഭിക്കുന്നതുവരെ അവരുടെ മറ്റു അപേക്ഷകൾ തടയും.കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
രാജ്യത്ത് നിയമലംഘകരെ പിടികൂടുന്നതിനായി കർശന പരിശോധനകൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് പൊതു സുരക്ഷ അധികൃതർ പിടികൂടിയവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.മയക്കുമരുന്ന്, മദ്യം എന്നിവ കൈവശംവെച്ചതിന് പിടിയിലായവരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിങ് ഡ്രഗ്സിലേക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.