മുഖച്ഛായ മാറ്റും ബഹുമുഖ പദ്ധതികൾ

ഗൾഫിലെ ആറു രാഷ്​ട്രങ്ങളുടെ കൂട്ടായ്​മയായ ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) നാലു പതിറ്റാണ്ട്​ പിന്നിടു​േമ്പാൾ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന നിരവധി പൊതുവികസന പദ്ധതികളാണ്​ നടപ്പാക്കാനിരിക്കുന്നത്​. ഇടക്കുണ്ടായ അസ്വാരസ്യം ഒത്തുതീർപ്പാക്കി ​െഎക്യം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ ഇനി ഇൗ പദ്ധതികൾക്ക്​ ജീവൻവെക്കുകയും വേഗത്തിലാകുകയും ചെയ്യുമെന്നാണ്​ പ്രതീക്ഷ. ഗൾഫ്​ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽ പദ്ധതിയാണ് അതിൽ പ്രധാനം.

പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിെൻറ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ്​ നിർദിഷ്​ട ജി.സി.സി ​െറയിൽവേ പദ്ധതി. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലെ അകലം ഒന്നുകൂടി കുറയും. പദ്ധതി യാഥാർഥ്യമാകുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്ര, ചരക്കുനീക്കം എളുപ്പമാക്കുമെന്നും ഇതുവഴി ജി.സി.സിതലത്തിൽ സാംസ്​കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2,177 കി.മീ ദൈർഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ​ട്രെയിനുകൾക്കൊപ്പം ചരക്കുതീവണ്ടികളും കൂകിപ്പായും. ഇത്​ വാണിജ്യ മേഖലയിലും ഉണർവിന്​ കാരണമാവും. ഒാരോ രാജ്യങ്ങളും സ്വന്തം ഭാഗത്തെ ഭാഗം പൂർത്തിയാക്കുകയും തുടർന്ന്​ പരസ്​പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക്​ ഏറെ സൗകര്യമാകും. മേഖലയുടെ വികസന രംഗത്ത്​ കുതിപ്പിന്​ വഴിവെക്കുകയും ചെയ്യും. വിവിധ കാരണങ്ങളാൽ പദ്ധതി മന്ദീഭവിച്ച്​ കിടക്കുകയായിരുന്നു. ഏറ്റവും പ്രധാന തടസ്സമായിരുന്ന സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുണ്ടായ തർക്കം തീർന്നതോടെ സ്ഥലമെടുപ്പ്​​ അടക്കം മറ്റു തടസ്സങ്ങൾ നീക്കാൻ ജി.സി.സി രാഷ്​ട്രങ്ങൾക്കാവും​​.

മോണിറ്ററി യൂനിയൻ, ഇലക്ട്രിസിറ്റി ആൻഡ്​ വാട്ടർ ലിങ്കേജ് പ്രോജക്​ട്, ജി.സി.സി നാവിക സേന, ജി.സി.സി ഹെൽത്ത്​​ കാർഡ്​ ഉൾപ്പെടെ നിരവധി പദ്ധതികളാണ്​ പാതിവഴിയിലുള്ളത്​. ഏകീകൃത കറൻസി പദ്ധതി നടപ്പാക്കുന്നതിന്​ ജി.സി.സി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. പുതിയ സാഹചര്യത്തിൽ പെ​െട്ടന്ന്​ അല്ലെങ്കിലും ഭാവിയിൽ അതും യാഥാർഥ്യമായാൽ അത്​ഭുതപ്പെടാനില്ല.

ഗൾഫ്​ രാജ്യങ്ങളിലെ വ്യാപാര, വിനോദസഞ്ചാര മേഖലകൾ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ഏകീകൃത ടൂറിസം, ബിസിനസ്​ വിസ സമ്പ്രദായം കൊണ്ടുവരാനും നീക്കമുണ്ടായിരുന്നു. യൂറോപ്പിലെ ഷംഗൻ വിസയുടെ മാതൃകയിൽ 35 ഓളം വിദേശരാജ്യങ്ങൾക്ക് ഈ വിസയുടെ പ്രയോജനം ലഭ്യമാക്കാനാണ് പദ്ധതിയിട്ടത്​. ഈ വിസ ലഭിക്കുന്നവർക്ക് മറ്റു വിസയില്ലാതെ ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവ സന്ദർശിക്കാം എന്നതായിരുന്നു പദ്ധതി.

ജി.സി.സി ഏകീകൃത കറൻസി പദ്ധതിയും പ്രാരംഭഘട്ടത്തിൽനിന്ന്​ മുന്നോട്ടുപോയിട്ടില്ല. കുവൈത്ത്​, ഖത്തർ, സൗദി, ബഹ്​റൈൻ എന്നീ രാജ്യങ്ങളാണ്​ ഏകീകൃത കറൻസിക്ക്​ തയാറായി മുന്നോട്ടുവന്നിരുന്നത്​. ഒമാനും യു. എ.ഇയും പൊതു കറൻസിക്ക്​ തങ്ങളില്ലെന്ന്​ അന്നുതന്നെ വ്യക്​തമാക്കിയിരുന്നു. ജി.സി.സി കറൻസി പദ്ധതിയുടെ ന്യൂക്ലിയസ്​ ആയി മോണിറ്ററി ബോർഡ് രൂപവത്​കരിച്ച്​ പ്രാഥമിക നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ്​ യൂറോയുടെ തകർച്ചയുൾപ്പെടെയുള്ള സംഭവങ്ങളുണ്ടാവുന്നത്​. അന്നുനിലച്ച പദ്ധതിക്ക്​ പിന്നീട്​ ജീവൻവെച്ചിട്ടില്ല. സ്​മാർട്ട് കാർഡ് ഏർപ്പെടുത്തി ഇ-ലിങ്കിങ് വഴി ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളെ ബന്ധിപ്പിച്ച്​ എത് ജി.സി.സി രാജ്യത്ത് എത്തിയാലും പരിശോധിക്കാവുന്ന രീതിയിലുള്ള ഇ-ഹെൽത്ത് കാർഡ് പദ്ധതി നടപ്പായാൽ സൗകര്യമാണ്​.

ഇത്തരത്തിൽ പ്രയോഗത്തിൽ എത്തിയിട്ടില്ലാത്ത നിരവധി പദ്ധതി നിർദേശങ്ങളുണ്ട്​. പുതിയ ​െഎക്യത്തി​െൻറ, ഉൗർജത്തിൽ ഇൗ പദ്ധതികൾ പ്രയോഗതലത്തിൽ വന്നാൽ മേഖലയിലുണ്ടാവുന്ന മാറ്റവും പുരോഗതിയും ചെറുതായിരിക്കില്ല. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ സ്വദേശികളെക്കാളേറെയുള്ള പ്രവാസികൾക്ക്​, പ്രതേകിച്ച്​ മലയാളികൾക്ക്​ പ്രയോജനം ലഭിക്കുന്നതാണ്​ ഈ പൊതുപദ്ധതികളും.

                                                                                                                                                                                                                                                                            -അവസാനിച്ചു

തയാറാക്കിയത്​: നജീം കൊച്ചുകലുങ്ക്​, സാദിഖ് തുവ്വൂർ, സാജിദ് ആറാട്ടുപുഴ (സൗദി), ഒ. മുസ്​തഫ (ഖത്തർ), റഫീഖ്​ മുഹമ്മദ്​ (ഒമാൻ), എ. മുസ്​തഫ (കുവൈത്ത്​), നാഷിഫ്​ അലിമിയാൻ (യു.എ.ഇ), സഇൗദ്​ റമദാൻ (ബഹ്​റൈൻ)

ഏകോപനം: റഹ്​മാൻ എലങ്കമൽ, സവാദ്​ റഹ്​മാൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.