കുവൈത്ത് സിറ്റി: ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു തുറുങ്കിലടക്കണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. മുസ് ലിം വിദ്വേഷം പറഞ്ഞു നടക്കുന്ന വെള്ളാപ്പള്ളിക്ക് നൽകുന്ന സ്വീകരണ യോഗങ്ങളിൽ കേരളത്തിലെ മന്ത്രിമാരും ഭരണ - പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിക്കുന്നതിലൂടെ മുസ് ലിം സമുദായത്തെ അപരവത്കരിക്കുകയാണ്.
വെള്ളാപ്പള്ളിക്കും സംഘ്പരിവർ സംഘടനകൾക്കുമാണിത് ഗുണം ചെയ്യുക. സർവമത മൈത്രിയും മാനവികതയും മതസാഹോദര്യവും വിളംബരം ചെയ്ത ശ്രീനാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെയും പ്രസ്ഥാന ബന്ധുക്കളെയും അവഹേളിക്കുകയാണ് വെള്ളാപ്പള്ളി. ശ്രീനാരായണ ധർമ പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ വരേണ്ട ആളല്ല വെള്ളാപ്പള്ളിയെന്നും പി.സി.എഫ് കൂട്ടി ചേർത്തു. വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന ഇടതു, വലതു മുന്നണികൾ അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങൾക്ക് താങ്ങും തണലുമാണ് നൽകി ക്കൊണ്ടിരിക്കുന്നത്. അത് വെള്ളാപ്പള്ളിക്ക് വർഗീയത തുടരാനുള്ള പ്രോത്സാഹനം നൽകുന്നതായും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.