Posted On
date_range Updated On
date_range ട്രാഫിക് നിയമലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമയുടെ വീട്ടിൽ സൂക്ഷിക്കാം
കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കുന്ന പുതിയ ‘സ്മാർട്ട് ഹോം ഇംപൗണ്ട്മെന്റ്’ സംവിധാനം നിലവിൽ വന്നു. 2026-ലെ 1090-ാം നമ്പർ ആഭ്യന്തര മന്ത്രാലയ തീരുമാനപ്രകാരമാണ് പുതിയ സംവിധാനം.
വാഹനം വീട്ടിൽ സൂക്ഷിക്കുന്ന കാലയളവിൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് അധികൃതർ നിരീക്ഷിക്കും. ഉപകരണം സ്ഥാപിക്കുന്നതിന് 10 ദീനാർ അധിക ഫീസും, സ്മാർട്ട് ഹോം ഇംപൗണ്ട്മെന്റിന് പ്രതിദിനം രണ്ടു ദീനാർ സേവന ഫീസും ഈടാക്കും. ഉപകരണത്തിൽ കൃത്രിമം കാണിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ നിയമനടപടിയും പിഴയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.