ഖൈ​ത്താ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു

ഖൈത്താനിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന കാമ്പയിൻ

കുവൈത്ത് സിറ്റി: ഖൈത്താനിൽ ജനറൽ ട്രാഫിക് വിഭാഗത്തിന്റെ സാങ്കേതിക പരിശോധന വകുപ്പ് വ്യാപക പരിശോധന നടത്തി. നിശ്ചിത കാലാവധി കഴിഞ്ഞതും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങൾ പിടികൂടി. ആറുസംഘങ്ങളായി മൂന്നു മണിക്കൂർ നടത്തിയ പരിശോധനയിലാണ് നിരത്തിൽ ഗതാഗതത്തിന് യോഗ്യമല്ലെന്നു കണ്ടെത്തിയ വാഹനങ്ങൾ കണ്ടുകെട്ടിയത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിച്ചവരെയും പിടികൂടി.

വാഹന ഉടമകൾ നേരിട്ട് സാങ്കേതിക പരിശോധന വകുപ്പിലെത്തി പിഴയൊടുക്കിയാൽ മാത്രമേ വിട്ടുനൽകൂവെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത യോഗ്യമാകാൻ വേണ്ട നിശ്ചിത യോഗ്യതയില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന കാമ്പയിൻ നടത്തുമെന്ന് ടെക്‌നിക്കൽ ഇൻസ്പെക്ഷൻ ഡിപാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജി പറഞ്ഞു.

ട്രാഫിക് അവബോധം വളർത്തുകയും വേനൽക്കാലത്ത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പഴകിയ ടയറുകളും കാര്യക്ഷമമല്ലാത്ത വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു പരിശോധനക്ക് അധികൃതർ മുന്നിട്ടിറങ്ങിയത്.

Tags:    
News Summary - Vehicle Technical Inspection Campaign in Khaitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.