കുവൈത്ത് സിറ്റി: വാഹന പരിശോധനയിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങൾ. അശ്രദ്ധമായി ഓടിച്ച 60 ഡ്രൈവർമാർ അറസ്റ്റിലായി.81 വാഹനങ്ങളും 33 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും മന്ത്രാലയ ഗാരേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 73 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫിസിലേക്ക് റഫർ ചെയ്തു.
ട്രാഫിക് ഓപറേഷൻസ് ഡിപ്പാർട്മെന്റിന്റെ പട്രോളിങ്ങിനും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ പട്രോളിങ്ങിനും പുറമെ ആറു ഗവർണറേറ്റുകളിൽ നിന്നുള്ള ട്രാഫിക് പട്രോളിങ്ങും പരിശോധനയിൽ പങ്കെടുത്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ വക്താവ് മേജർ അബ്ദുല്ല ബുഹാസൻ പറഞ്ഞു.
ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ പട്രോളിങ്ങിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,291 വാഹനാപകടങ്ങൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 239 ഗുരുതര അപകടങ്ങളും 1233 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. പരിശോധനയിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിയമലംഘകരെ പിടികൂടുന്നതിന് ദിവസങ്ങളായി രാജ്യത്ത് കർശന വാഹന പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.