ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ

അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു ഗ​ൾ​ഫ് മേ​ഖ​ല​യി​ലും പു​റ​ത്തു​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ സ​ഊ​ദ്, ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി എ​ന്നി​വ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​നെ ഫോ​ണി​ൽ വി​ളി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​യ്മാ​ൻ അ​ൽ സ​ഫാ​ദി, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ബ്ദു​ൽ​ലാ​റ്റി, ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സ​ഹ​മ​ന്ത്രി​യു​മാ​യ സു​ൽ​ത്താ​ൻ അ​ൽ മു​റൈ​ഖി, യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി, പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹൈ​തം അ​ൽ ഗൈ​സും ശൈ​ഖ് ജ​റാ​ഹു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് കു​വൈ​ത്തും ഇ​രു സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന് ആ​ശം​സി​ച്ചു.

Tags:    
News Summary - Various countries congratulate the Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.