കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് (ഒ.വി.ബി.എസ്) തുടക്കം. മഹാഇടവക വികാരി ഫാ.ഡോ.ബിജു ജോർജ്ജ് പാറക്കൽ ഉദ്ഘാടനംചെയ്തു.
സൺഡേ സ്കൂൾ ഹെഡ്ബോയ് ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന് പതാകയുയർത്തി. സഹവികാരി ഫാ.മാത്യൂ തോമസ്, ഒ.വി.ബി.എസ് ഡയറക്ടർ ഫാ.സിബി മാത്യൂ വർഗീസ്, ഭദ്രാസന കൗൺസിലംഗവും ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, സഭാ മനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, ഒ.വി.ബി.എസ്. ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.
ഒ.വി.ബി.എസ്. സൂപ്രണ്ട് ഷീജാ മറിയം തോമസ് സ്വാഗതവും, സെക്രട്ടറി സജി ഷാജി നന്ദിയും പറഞ്ഞു. ഒ.വി.ബി.എസ് സോങ്ങ് ബുക്ക് പ്രകാശനവും നടന്നു. ഷെറി ജേക്കബ് കുര്യൻ, ഇടവക സെക്രട്ടറി ജേക്കബ് റോയി എന്നിവർ പങ്കെടുത്തു. എൻ.ഇ.സി.കെ അങ്കണത്തിൽ നടക്കുന്ന ക്ലാസുകൾ ജൂൺ 13ന് സമാപിക്കും. 550 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.