കുവൈത്ത് സിറ്റി: പൊതുജനങ്ങൾ അംഗീകൃത അറവുശാലകൾ മാത്രം ഉപയോഗിക്കണമെന്നും ക്രമരഹിതമായ കശാപ്പ് ഒഴിവാക്കണമെന്നും ഉണർത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ആരോഗ്യപരമായ അപകടസാധ്യതകൾ കണക്കിലെടുത്താണ് നിർദേശമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ലോട്ടർഹൗസ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ സാലിം പറഞ്ഞു. കുവൈത്ത് സിറ്റി, ജഹ്‌റ, ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലെ കേന്ദ്ര അറവുശാലകൾക്ക് അതോറിറ്റി മേൽനോട്ടം വഹിക്കുന്നുണ്ട്. അറവ് നടപടികളിൽ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്നും അൽ സാലിം പറഞ്ഞു.
പൊതുജനാരോഗ്യത്തെ ബാധിച്ചേക്കാവുന്ന രോഗങ്ങളിൽ നിന്ന് മാംസം മുക്തമാണെന്ന് ഉറപ്പാക്കാൻ, കശാപ്പിന് മുമ്പും ശേഷവും കൃത്യമായ പരിശോധന നടത്തുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ കശാപ്പ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മതിയായ മാംസ വിതരണം ഉറപ്പാക്കുന്നതിനും അതോറിറ്റി ശ്രദ്ധാലുവാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.