Posted On
date_range Updated On
date_range അസ്ഥിര കാലാവസ്ഥ തുടരും
കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരും. പടിഞ്ഞാറൻ, വടക്കൻ മേഖലകളില്‍ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറായ 112ൽ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെ മിക്കയിടങ്ങളിലും മഴയെത്തി. ജഹ്റ, സുലൈബികാത്ത് പ്രദേശങ്ങളിൽ കനത്ത മഴപെയ്തു. മഴ എത്തിയതോടെ രാത്രി താപനില താഴ്ന്നു തണുപ്പ് വ്യാപിച്ചു. മഴ തിങ്കളാഴ്ച ഉച്ചവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.