2022- 2023 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട 'കുട' ഭാരവാഹികൾ
കുവൈത്ത് സിറ്റി: 14 ജില്ലകളിൽനിന്നുള്ള ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ (കുട) വാർഷിക ജനറൽബോഡിയിൽ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൺവീനർ പ്രേംരാജ് അധ്യക്ഷത വഹിച്ചു. മുൻ കൺവീനർമാരായ സലീംരാജ്, രാജീവ് നടുവിലെമുറി എന്നിവർ പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ചെസ്സിൽ ചെറിയാൻ രാമപുരം (കെ.ഡി.എ.കെ, കോട്ടയം), ജനറൽ കൺവീനറായും അഡ്വ. മുഹമ്മദ് ബഷീർ (മാക്ക്, മലപ്പുറം), സോജൻ മാത്യു (ഐ.ഡി.എ, ഇടുക്കി) ജിയാസ് അബ്ദുൽകരീം (ടെക്സാസ്, തിരുവനന്തപുരം), ഡോജി മാത്യു (കൊഡ്‌പാക്ക്, കോട്ടയം) എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.
സാൽമിയ മെട്രോ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കെയർ ഹാളിൽ നടത്തപ്പെട്ട വാർഷിക ജനറൽബോഡിയിൽ മുബാറക്ക് കാമ്പ്രത്ത് സ്വാഗതം പറഞ്ഞു. എം.എം. നിസാം അനുശോചനപ്രമേയം അവതരിപ്പിച്ചു. ജിനോ എറണാകുളം വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ജില്ല സംഘടന ഭാരവാഹികൾ പുതിയ ഭരണസമിതിക്ക് ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.