Posted On
date_range Updated On
date_range സിറിയയിലെ വെടിനിർത്തൽ കുവൈത്ത് സ്വാഗതം ചെയ്തു
കുവൈത്ത് സിറ്റി: സിറിയയിൽ വെടിനിർത്തൽ കരാർ, സിറിയൻ ജനാധിപത്യ സേനയെ (എസ്.ഡി.എഫ്) സിറിയൻ ഭരണത്തിൽ പൂർണമായി സംയോജിപ്പിക്കൽ എന്നിവയെ കുവൈത്ത് സ്വാഗതം ചെയ്തു.
സിറിയയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കരാറിലെത്താൻ അമേരിക്ക നടത്തിയ ശ്രമങ്ങളെയും പ്രശംസിച്ചു. സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രദേശിക സമഗ്രത എന്നിവക്ക് കുവൈത്തിന്റെ പൂർണ പിന്തുണയും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.