കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്കൂൾ ഫുട്ബാൾ ലീഗ് ആരംഭിച്ചു. കുവൈത്ത് സ്കൂൾ സ്പോർട്സ് ഫെഡറേഷനും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് കായിക മേളകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചു. പുറത്തെ മത്സരങ്ങളിൽ പെങ്കടുക്കാൻ സ്കൂൾ ടീമുകൾ രൂപവത്കരിച്ചാണ് ആദ്യപടി. മൂന്നു മത്സരങ്ങൾ അതിനുശേഷം നടത്തി. ജഹ്റ മേഖല ഒമ്പത് ഗോളിന് അഹ്മദി മേഖലയെ തോൽപിച്ചു.
കാപിറ്റൽ വിദ്യാഭ്യാസ മേഖല ഹവല്ലി മേഖലയെ ഏകപക്ഷീയമായ മൂന്നു ഗോളിന് കീഴടക്കി. മൂന്നാമത്തെ മത്സരത്തിൽ മുബാറക് അൽ കബീർ മേഖല ഫർവാനിയയെ ഒരു ഗോളിന് തോൽപിച്ചു. രണ്ടാം റൗണ്ട് മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. മിശ്രിഫ് സ്ക്വയർ സ്റ്റേഡിയത്തിൽ ഹവല്ലി അഹ്മദിയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ സബാഹ് അൽ സാലിം ഹൈസ്കൂൾ സ്റ്റേഡിയത്തിൽ മുബാറക് അൽ കബീർ മേഖല കാപിറ്റൽ മേഖലയുമായി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.