രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അഗ്നിരക്ഷസേനയുടെ ബോട്ട്
Posted On
date_range Updated On
date_range ബോട്ടപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷിച്ചു
കുവൈത്ത് സിറ്റി: ഖൈറാനിൽ ക്രൂയിസർ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ടുപേരെ മറൈൻ റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ഖൈറാൻ കടലിൽ രണ്ടുപേരുമായി 12 അടി നീളമുള്ള ക്രൂയിസർ ബോട്ടാണ് മുങ്ങിയതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് തൊട്ടടുത്ത ഫയർ സ്റ്റേഷന് നിർദേശം നൽകി. സംഘം എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസിക്ക് കൈമാറിയതായും ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.