Posted On
date_range Updated On
date_range ഫിഫ്ത് റിങ് റോഡിലെ രണ്ട് പാലങ്ങൾ വൈകാതെ തുറക്കും
കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിലെ അവന്യൂസ് മാളിന് എതിർവശത്തുള്ള രണ്ട് പാലങ്ങൾ വൈകാതെ തുറക്കും. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പാലങ്ങൾ പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. വൈദ്യുതി, ജല മന്ത്രാലയവുമായി ഏകോപിപ്പിച്ച് മറ്റ് നടപടികളും പൂർത്തിയായി വരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കൽ എന്നിവയിൽ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ഇതുപ്രകാരമാണ് പദ്ധതി പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.